കുമ്പള കെൻസ വുമൺസ് കോളേജ് റോഡിൽ സ്വകാര്യ ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപെട്ട് അധികൃതർക്ക് അഷ്‌റഫ് കർള നിവേദനം നൽകി

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിലെ കുമ്പള – ബദിയടുക്ക കെ എസ് ടി പി റോഡിൽ സ്ഥിതി ചെയ്യുന്ന കൺസ വുമൺസ് കോളേജിൽ നിരവധി വിദ്യാർത്ഥികൾ പഠനം നടത്തി കൊണ്ടിരിക്കുകയാണ്.
വർഷങ്ങളായുള്ള ഇവരുടെ ആവശ്യമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്ന ലോക്കൽ ബസുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നത്. ഇവിടെ ബസ് ഷെൽട്ടർ സ്ഥാപിച്ചിറ്റുണ്ട്. ഷെൽട്ടർ സ്ഥാപിച്ചിട്ടും ബസ്സുകൾ അവിടെ സ്റ്റോപ്പിൽ നിൽകാത്തത് വിദ്യാർത്ഥിനികൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. കാൻസ വുമൺസ് കോളേജിന്റെ മുമ്പിൽ സ്വകാര്യ ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു കിട്ടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള, നിവേദനത്തിൽ ആവശ്യപെട്ടു.

