KSDLIVENEWS

Real news for everyone

തദ്ദേശ തെരഞ്ഞെടുപ്പ് ;
പോളിങ്‌ ബൂത്തുകൾ ഡിസംബർ 13 ന് മുമ്പായി അണുവിമുക്തമാക്കാൻ തീരുമാനം

SHARE THIS ON

കാസർഗോഡ്: ഡിസംബർ 13-ന് രാവിലെ എട്ടിന് മുമ്പായി പോളിങ്‌ ബൂത്തുകൾ സാനിറ്റൈസ് ചെയ്യണമെന്ന് വരണാധികാരികളുടെ യോഗത്തിൽ കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു. ഇതിനായി കുടുംബശ്രീ യൂണിറ്റുകളെ ചുമതലപ്പെടുത്തണം.

വോട്ടെടുപ്പ് വേളയിൽ അടിയന്തരമായി ശുദ്ധീകരിക്കേണ്ടിവന്നാൽ ഇതിനുള്ള സംഘം പോളിങ്‌ ബൂത്തിൽ സജ്ജമായിരിക്കും. മുഖാവരണം ധരിച്ച് വരുന്ന വോട്ടർ മാസ്ക് താഴ്ത്തി തിരിച്ചറിയലിന് നിർബന്ധമായി വിധേയമാകണം. വോട്ടിങ്‌ യന്ത്രം വരണാധികാരികൾക്ക് ഡിസംബർ അഞ്ചിന് വിതരണം ചെയ്യും. ആറിന് വോട്ടിങ്‌ യന്ത്രത്തിൽ സ്ഥാനാർഥികളെയും ചിഹ്നവും സജ്ജീകരിക്കും.

ഡിസംബർ 13 വരെയും വോട്ടെടുപ്പിനുശേഷവും രണ്ട് തട്ടിലുള്ള സുരക്ഷയോടെ വോട്ടിങ്‌ യന്ത്രങ്ങൾ സൂക്ഷിക്കുമെന്നും കളക്ടർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!