രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിലേക്ക്; കോവിഡ് മുക്തർ 88 ലക്ഷം കടന്നു ;
24 മണിക്കൂറിനിടെ 41,810 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 496 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നത് തുടരുന്നു. 24 മണിക്കൂറിനിടെ 41,810 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 93,92,920 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 496 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,36,696 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 4,53,956 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ മാത്രം 42,298 പേരാണ് രോഗമുക്തരായത്. ഇതോടെ രോഗമുക്തരുടെ എണ്ണം 88 ലക്ഷം കടന്നു. രോഗമുക്തരുടെ എണ്ണം 88,02,267 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

