KSDLIVENEWS

Real news for everyone

പിടിവിടാതെ കോവിഡ് :
ആഗോളതലത്തിൽ കൊവിഡ് ബാധിതർ 6.25 കോടി, 14,57,429 ലക്ഷം മരണം

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി ഇരുപത്തഞ്ച് ലക്ഷം കടന്നു. 5,69,936 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,25,50,616 ആയി ഉയര്‍ന്നു.മരണസംഖ്യയും കുത്തനെ ഉയരുകയാണ്.14,57,429 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി മുപ്പത്തിയൊന്ന് ലക്ഷം പിന്നിട്ടു. അമേരിക്ക,ഇന്ത്യ,ബ്രസീല്‍,ഫ്രാന്‍സ്,റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരം.

അമേരിക്കയില്‍ 1,41,712 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,36,08,696 ആയി ഉയര്‍ന്നു. 2,72,254 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത് ലക്ഷം പിന്നിട്ടു. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തോടടുത്തു. മരണം 1.36 ലക്ഷവും കടന്നു. കഴിഞ്ഞദിവസം 41,322 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ 69 ശതമാനവും മഹാരാഷ്ട്ര, ഡല്‍ഹി, കേരളം, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 4,54,940 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 4.87 ശതമാനമാണിത്. രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം 87.59 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 93.68 ശതമാനമാണ്.

ബ്രസീലില്‍ അറുപത്തിരണ്ട് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.1,72,561 പേര്‍ മരിച്ചു. സുഖംപ്രാപിച്ചവരുടെ എണ്ണം അമ്ബത്തിയഞ്ച് ലക്ഷം പിന്നിട്ടു. ഫ്രാന്‍സിലും റഷ്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.ഇരു രാജ്യങ്ങളിലും ഇരുപത്തിരണ്ട് ലക്ഷത്തിലധികം രോഗബാധിതരാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!