KSDLIVENEWS

Real news for everyone

10 വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു , വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു ; ബാബർ അസമിനെതിരെ യുവതി

SHARE THIS ON

ലാഹോര്‍: പാക് ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെതിരെ ഗുരുതര ആരോപണവുമായി യുവതി. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചതായും, ലൈംഗീകമായി പീഡിപ്പിച്ചതായും യുവതി ആരോപിക്കുന്നു.

2010ല്‍ ബാബര്‍ അസം തനിക്ക് വിവാഹ വാഗ്ദാനം നല്‍കി. തന്നെ ബാബര്‍ഗര്‍ഭിണിയാക്കുകയും, ശാരീരികമായി ഭീഷണിപ്പെടുത്തുകയും, വധഭീഷണി മുഴക്കിയതായും യുവതി ആരോപിച്ചു. ക്രിക്കറ്റ് ലോകത്തിന് ബാബര്‍ സുപരിചിതനാവുന്നത് മുന്‍പ് തന്നെ ബാബറുമായുള്ള തന്റെ ബന്ധം തുടങ്ങിയിരുന്നതായും യുവതി പറഞ്ഞു.

ഒരേ നാട്ടിലാണ് ഞാനും ബാബറും വളര്‍ന്നത്. സ്‌കൂളില്‍ സുഹൃത്തുക്കളായിരുന്നു. ഒരുമിച്ചായിരുന്നു ഈ സമയമെല്ലാം ഞങ്ങള്‍.2010ല്‍ എന്റെ നാട്ടില്‍ വെച്ച്‌ ബാബര്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തി. ഞാന്‍ അത് സ്വീകരിച്ചുസമയം മുന്‍പോട്ട് പോയപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ അടുക്കുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ കുടുംബങ്ങള്‍ ഇതിന് എതിരായിരുന്നു. വാടക വീടുകളിലാണ് എന്നെ ബാബര്‍ താമസിപ്പിച്ചിരുന്നത്. വിവാഹിതരാവാന്‍ ഞാന്‍ ബാബറിനോട് ആവശ്യപ്പെട്ടെങ്കിലും ബാബര്‍ അത് നീട്ടിക്കൊണ്ടു പോയി.വിവാഹം കഴിക്കാമെന്ന് എനിക്ക് വാഗ്ദാനം നല്‍കി. എന്നെ ഗര്‍ഭിണിയാക്കി, മര്‍ദിച്ചു. എന്നെ ഭീഷണിപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്തു, യുവതി ആരോപിക്കുന്നു. എന്നാല്‍ ഇതേ യുവതി തന്നെ ബാബറിന് എതിരെ ആരോപണം ഉന്നയിച്ച്‌ എത്തിയിരുന്നതായും, പിന്നാലെ ബാബറിനോട് ഇവര്‍ ക്ഷമ പറഞ്ഞതായും പാക് മാധ്യമപ്രവര്‍ത്തകനായ സജ് സാദിഖ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!