KSDLIVENEWS

Real news for everyone

Covid_19
ഒമാനിൽ 905 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 27 മരണം

SHARE THIS ON

മസ്കത്ത് : ഒമാനിൽ 27 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . 905 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു . ദേശിയ ദിന അവധിക്ക് പുറമെ വാരാന്ത് ദിവസങ്ങളിലെ കൂടി കണക്കുകൾ ഒരുമിച്ചാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത് . രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,23,484 ആയി . ആകെ 1418 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് . 1107 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട് . ഇതുവരെ 1,14,963 പേർ രോഗമുക്തരായിട്ടുണ്ട് . രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93.1 ശതമാനമാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 21 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത് . ഇപ്പോൾ 218 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട് . ഇവരിൽ 107 പേർ ഗുരുതരാവസ്ഥയിലാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!