KSDLIVENEWS

Real news for everyone

രജനി മക്കൾ മൺട്രത്തിന്റെ യോഗം നാളെ : രജനീകാന്തിന്റെ രാഷ്ട്രീയ നിലപാട് നാളെ അറിയാം

SHARE THIS ON

ചെന്നൈ: തന്റെ ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തിന്റെ യോഗം ക്ഷണിച്ച്‌ രജനീകാന്ത്. രാഷ്ട്രീയ പ്രവേശനത്തെ സ०ബന്ധിച്ച സുപ്രധാന തീരുമാനമുണ്ടാകുമെന്നാണ് സൂചന.രജനീകാന്തിന്റെ തന്നെ ഉടമസ്ഥാവകാശത്തിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം.

മക്കള്‍ മണ്‍ഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഓരോ നേതാക്കളുമായി നേരിട്ട് സംസാരിച്ച്‌ അഭിപ്രായം അറിയു०.എന്താണ് യോഗത്തിന്റെ അജണ്ട എന്നറിയില്ലെന്നും രാവിലെ 10മണിക്ക് യോഗത്തിന് എത്തണമെന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. 2017 ഡിസംബറിലാണ് താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അസുഖങ്ങളെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ താനില്ലെന്നും എന്നാല്‍ ഉടന്‍ രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആവുമെന്നും രജനി പറഞ്ഞിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച ചെന്നൈയില്‍ എത്തിയ അമിത് ഷാ രജനീകാന്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

നാളെ ചേരുന്ന യോഗത്തിലൂടെ രജനീകാന്ത് തന്റെ രാഷ്ട്രീയ നിലപാടുകളും പാര്‍ട്ടി പ്രഖ്യാപനവും സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം അറിയിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!