സ്വകാര്യതാ ലംഘനം: ഫേസ്ബുക്കിന് 2000 കോടി രൂപ പിഴയിട്ട് അയര്‍ലന്‍ഡ്

ബ്ലിന്‍: സ്വകാര്യതാ ലംഘനത്തിന് ഫേസ്ബുക്കിന് 256 മില്യണ്‍ യൂറോ (ഏകദേശം 2265 കോടി ഇന്ത്യന്‍ രൂപ) പിഴയിട്ട് അയര്‍ലന്‍ഡ് ഡേറ്റ പ്രൈവസി റെഗുലേറ്റര്‍.
കഴിഞ്ഞ വര്‍ഷം നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടു കൂടി നിലവില്‍ 1 ബില്യണ്‍ യൂറോ അയര്‍ലന്‍ഡ് ഫേസ്ബുക്കിന് പിഴയിട്ടിട്ടുണ്ട്.
2018 മെയ്-2019 സെപ്റ്റംബര്‍ കാലയളവില്‍ ഫേസ്ബുക്കില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു എന്നും ഇത് ഓണ്‍ലൈനില്‍ ലഭ്യമാക്കിയെന്നുമായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരുത്താനും കമ്ബനിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഡേറ്റ പ്രൈവസി കമ്മിഷന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചെന്നാണ് സംഭവത്തില്‍ മെറ്റയുടെ പ്രതികരണം. സര്‍ക്കാര്‍ തീരുമാനം പരിശോധിച്ചു വരികയാണെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്.
നേരത്തേ ഇന്‍സ്റ്റഗ്രാമിനും സമാന രീതിയില്‍ അയര്‍ലന്‍ഡ് പിഴയിട്ടിരുന്നു.

