KSDLIVENEWS

Real news for everyone

കോട്ടയത്ത് കാർ പാറമടയിലെ കുളത്തിൽ വീണു; യുവാവിനു ദാരുണാന്ത്യം

SHARE THIS ON

കോട്ടയം: കുറവിലങ്ങാട് കളത്തൂർ കാണക്കാരി റോഡിൽ മണ്ഡപ പടിക്കു സമീപം കാർ പാറമടകുളത്തിൽ വീണ് യുവാവ് മരിച്ചു. കോട്ടയം ഗാന്ധിനഗർ ബിവറേജിന് സമീപം കട നടത്തുന്ന കുറുപ്പന്തറ കൊണ്ടുക്കാലാ ഞാറുകുളത്തേൽ കിണറ്റുങ്കൽ ലിതീഷ് ജോസ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ ലിതീഷ് കട അടച്ചശേഷം വീട്ടിലേക്ക് പോകുന്ന വഴി കാർ നിയന്ത്രണം തെറ്റി പാറമടയിലേക്ക് വീഴുകയായിരുന്നു. ഇന്നു പുലർച്ചെയാണ് സമീപവാസികൾ സംഭവം അറിഞ്ഞത്. കടുത്തുരുത്തി അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!