KSDLIVENEWS

Real news for everyone

റാസല്‍ഖൈമയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റും കോ പൈലറ്റും മരിച്ചു

SHARE THIS ON

റാസല്‍ഖൈമയില്‍ പരിശീലന വിമാനം തകർന്ന് രണ്ടു മരണം. റാസ് അല്‍ ഖൈമയുടെ തീരമേഖലയില്‍ വച്ചാണ് അപകടം സംഭവിച്ചത്.

അല്‍ ജസീറ എയർ സ്പോർട്സ് ക്ലബിന്റെ എയർ ക്രാഫ്റ്റ് ആണ് അപകടത്തില്‍പെട്ടത്. വിമാനത്തിലെ പൈലറ്റും കോ പൈലറ്റുമാണ് മരിച്ചത്. അപകടകാരണം സംബന്ധിച്ച്‌ അന്വേഷണം നടക്കുകയാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

മറ്റൊരു സംഭവത്തില്‍, കാനഡയിലെ ഹാലിഫാക്‌സ് സ്റ്റാന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനത്തിന് തീപിടിച്ചു. പിഎഎല്‍ എയര്‍ലൈന്‍സിന്റെ ദ എയര്‍ കാനഡ എക്‌സ്പ്രസിന് ലാന്റിംഗിനിടെ ഗിയറുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്‌നം ഉണ്ടാവുകയായിരുന്നു. ന്യൂഫൗണ്ട് ലാന്റില്‍ നിന്നും വരികയായിരുന്നു വിമാനം.

അതേ സമയം, ദക്ഷിണ കൊറിയയില്‍ എജൻസി ലാൻഡിങ്ങിനിടെ ഉണ്ടായ വൻ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 179 ആയി ഉയർന്നു. 181 പേർ ഉണ്ടായിരുന്ന വിമാനത്തില്‍ നിന്നും രണ്ട് പേരെ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞത്.

സംഭവസ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ് നിരവധി മൃതദേഹങ്ങള്‍ വിമാന അവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വിമാനത്തിൻ്റെ ചിറകിന് സമീപത്ത് നിന്നാണ് രണ്ട് പേരെ രക്ഷപെടുത്തിയത്. ഇവർ സമീപത്തെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!