മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം : പ്രതികൾ റിമാൻഡിൽ

മേലാറ്റൂര്‍ (മലപ്പുറം): കഴിഞ്ഞദിവസം കീഴാറ്റൂര്‍ ഒറവംപുറത്ത് ലീഗ് പ്രവര്ത്തകന് ആര്യാടന് സമീര്‍ബാബു കുത്തേറ്റ് മരിച്ച കേസിലെ പ്രതികളെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു. ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ നാലു പേരെയാണ് മേലാറ്റൂര്‍ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
സംഭവസ്ഥലത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ തെളിവെടുപ്പിനായി പ്രതികളെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ഒന്നാം പ്രതി കീഴാറ്റൂര്‍ ഒറവംപുറത്തെ കിഴക്കുംപറമ്ബന് നിസാം, രണ്ടാം പ്രതി കിഴക്കുംപറമ്ബന് മോയിന്‍ ബാപ്പു, മൂന്നാം പ്രതി കിഴക്കുംപറമ്ബന് അബ്ദുല്‍ മജീദ്, നാലാം പ്രതി ഐലക്കര യാസര്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

