KSDLIVENEWS

Real news for everyone

കാലിഫോർണിയയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്തു

SHARE THIS ON

വാഷിങ്​ടണ്‍: കാലിഫോര്‍ണിയയിലെ പാര്‍ക്കില്‍ സ്​ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്തു. വടക്കന്‍ കാലിഫോര്‍ണിയയിലെ ഡേവിസ്​ നഗരത്തിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്​ഥാപിച്ചിരുന്ന ആറടി ഉയരവും 294 കിലോ തൂക്കവുമുള്ള വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയാണ് അജ്ഞാതര്‍​ തകര്‍ത്തത്​.

ഗാന്ധിയുടെ പ്രതിമയുടെ കാലിന്‍റെ ഭാഗം മുറിച്ചുമാറ്റിയ നിലയിലും മുഖത്തിന്‍റെ ഒരു ഭാഗം തകര്‍ത്തനിലയിലുമാണെന്ന്​ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു.പ്രതിമ തകര്‍ത്ത നിലയില്‍ പാര്‍ക്കിലെ ജീവനക്കാരനാണ് ജനുവരി 27ന്​ ​ ആദ്യം കാണുന്നത്​.

ഈ സാഹചര്യത്തില്‍ പാര്‍ക്കില്‍നിന്ന് പ്രതിമ അധികൃതര്‍ എടുത്തുമാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!