KSDLIVENEWS

Real news for everyone

വടിവാൾ വിനീതിനെ അടപടലം പൂട്ടാൻ പോലീസ് ; നാല് കേസുകളിൽ കുറ്റപത്രം ഉടൻ , ഗുണ്ടാ നിയമം ചുമത്താനുള്ള നടപടികളും തുടങ്ങി

SHARE THIS ON

കൊല്ലം: പൊലീസ് അതി സാഹസികമായി പിടികൂടിയ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ വടിവാള്‍ വിനീതിനെതിരെ ഗുണ്ടാ നിയമം ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചു. വിനീത് പ്രതിയായ നാലു കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പ്രതിക്ക് കോടതിയില്‍ നിന്നു ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ്
പോലീസിന്റെ തിരക്കിട്ട നീക്കം. ഇക്കഴിഞ്ഞ പതിനാലിന് പുലര്‍‌ച്ചെയാണ് ഇരുപത്തിമൂന്നുകാരനായ വിനീതിനെ കടപ്പാക്കടയില്‍ വെച്ച്‌ പൊലീസ് അതിസാഹസികമായി പിടികൂടിയത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം പ്രതിക്കെതിരെ നാലു കേസുണ്ട്. ഇതിന്റെയെല്ലാം തെളിവെടുപ്പ് പൂര്‍ത്തിയായി. കുറ്റപത്രം തയാറാക്കുന്നത് അവസാന ഘടത്തിലാണ്.തമിഴ്നാട്, കര്‍ണാടക പൊലീസും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്നും സൂചനയുണ്ട്. ആലപ്പുഴ എടത്വ സ്വദേശിയായ വീനിത് പ്രായപൂര്‍ത്തിയാകുന്നത്തിന് മുന്‍പ് തന്നെ മോഷണത്തിേലക്ക് തിരി‍‍യുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!