KSDLIVENEWS

Real news for everyone

കാർഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന വാഗ്ദാനം നിലനില്‍ക്കുന്നു, ചർച്ചയ്ക്ക് തയ്യാർ- പ്രധനമന്ത്രി

SHARE THIS ON

ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി. കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്ന സർക്കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ വ്യക്തമാക്കി.

കർഷകരുടെ ഏതു വിഷയവും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും തുറന്ന സമീപനമാണ് സർക്കാരിനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ കർഷകരോട് പറഞ്ഞതുതന്നെയാണ് തനിക്ക് ആവർത്തിക്കാനുള്ളത്. സമവായത്തിലെത്തിയിട്ടില്ലെങ്കിലും കർഷകർ ആലോചിച്ച് ഒരു തീരുമാനത്തിലെത്തണം. ഏതു സമയത്തും കർഷകർക്ക് സർക്കാരിനെ സമീപിക്കാം, പ്രധാനമന്ത്രി പറഞ്ഞു.

കാർഷിക നിയമങ്ങൾ 18 മാസത്തേക്ക് മരവിപ്പിക്കാമെന്ന സർക്കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ട്. ഇക്കാര്യം നിങ്ങളുടെ അനുയായികളെ അറിയിക്കുക. ചർച്ചകളിലൂടെ വേണം പ്രശ്നപരിഹാരം ഉണ്ടാക്കാൻ. നാം രാജ്യത്തിന്റെ നന്മയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്, പ്രധാന മന്ത്രി പറഞ്ഞു.

കർഷക സമരം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് പ്രതിപക്ഷ നേതാക്കൾ സർവകക്ഷി യോഗത്തിൽ വ്യക്തമാക്കി. കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, തൃണമൂൽ നേതാവ് സുദീപ് ബന്ധോപാധ്യായ, ശിവസേന എം.പി. വിനായക റൗട്ട് തുടങ്ങിയവർ സർവകക്ഷി യോഗത്തിൽ പങ്കെടുത്തിരുന്നു. കർഷക സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!