റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രക്ഷോഭം: 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 84 പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 38 കേസുകൾ രജിസ്റ്റർ ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് 84 പേരെ അറസ്റ്റ് ചെയ്തതായും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് വ്യാഴാഴ്ച വരെ 22 എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.https://6bae7486ca0e948bd478df697ffeb04d.safeframe.googlesyndication.com/safeframe/1-0-37/html/container.html?n=0
ജനുവരി 26ന് നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ 13-ലധികം കർഷക നേതാക്കൾക്കും പ്രവർത്തകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവ് രാകേഷ് ടിക്കായത്ത്, സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ്, മേധ പട്കർ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
നേരത്തെ റിപ്പബ്ലിക് ദിനത്തിലെ കർഷക പ്രക്ഷോഭത്തെ തുടർന്ന് നൂറിലധികം സമരക്കാരെ കാണാതായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രാക്ടർ പരേഡിന് പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഡൽഹിയിലെത്തിയ കർഷകരെയാണ് കാണാതായതെന്ന് പഞ്ചാബ് ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷൻ എന്ന സന്നദ്ധ സംഘടന പറഞ്ഞിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ കർഷകർ പ്രഖ്യാപിച്ച ട്രാക്ടർ റാലി ചിലയിടങ്ങളിൽ സംഘർഷത്തിലേക്ക് എത്തിയിരുന്നു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇതിൽ 400-ഓളം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 30 പോലീസ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

