പതിവുപോലെ ഭക്ഷണം നൽകിയില്ല; തെരുവിൽ കഴിയുന്നയാൾ ഇന്ത്യൻ വിദ്യാർഥിയെ അമേരിക്കയിൽ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ ക്രൂരമായി ചുറ്റികകൊണ്ട് മർദിച്ച് കൊലപ്പെടുത്തി. ജോർജിയ സ്റ്റേറ്റിലെ ലിത്തോനിയയിൽ എം.ബി.എ. വിദ്യാർഥിയായ വിവേക് സൈനി ആണ് തെരുവിൽ കഴിയുന്നയാളുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. ലഹരിയ്ക്ക് അടിമയായ ജൂലിയൻ ഫോക്നർ എന്നയാളാണ് കൊലയാളിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എം.ബി.എ. വിദ്യാർഥിയായ വിവേക് സൈനി പാർട് ടൈം ആയി ഒരു കടയിൽ ജോലി ചെയ്തിരുന്നു. കടയുടെ അടുത്തുള്ള പ്രദേശത്ത് തെരുവിൽ കഴിയുന്ന ജൂലിയൻ ഫോക്നർ എന്നയാൾക്ക് സൈനി വെള്ളവും ഭക്ഷണവും നൽകിയിരുന്നു. എന്നാൽ, ജനുവരി 16-ന് ഫോക്നർക്ക് ഭക്ഷണം നൽകാതിരുന്നതാണ് ക്രൂരമായ ആക്രമണത്തിന് വഴിവെച്ചതെന്നാണ് പോലീസ് പറയുന്നത്. ചുറ്റികയുമായെത്തിയ അക്രമി സൈനിയെ മാരകമായി ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അൻപതോളം തവണ ഹാമ്മർ കൊണ്ട് സൈനിയുടെ മുഖത്തും തലയിലും ഇടിച്ചുവെന്നാണ് റിപ്പോർട്ട്. നിശ്ചമായിക്കിടന്ന സൈനിയുടെ ശരീരത്തിലും ഹാമ്മർ കൊണ്ട് ഇയാൾ ഇടിച്ചു. ശേഷം കടയിൽ നിന്ന് സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹരിയാനയിലെ പഞ്ച്കുള സ്വദേശിയായ സൈനി നാട്ടിലേക്ക് വരാനിരിക്കെയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജനുവരി 26-ന് ഇന്ത്യയിൽ എത്തേണ്ടതായിരുന്നു സൈനി

