KSDLIVENEWS

Real news for everyone

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പുതിയ ട്രയിന്‍ : പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ

SHARE THIS ON

കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് പുതിയൊരു ട്രെയിന്‍ കൂടി പ്രഖ്യാപിച്ചു. നിലവില്‍ കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രയിനാണ് കോഴിക്കോട് വരെ ദീര്‍ഘിപ്പിച്ചത്. ബെംഗളൂരുവില്‍ നിന്നു രാത്രി 9.35ന് പുറപ്പെടുന്ന ട്രയിന്‍ നമ്ബര്‍ 16511 കെ എസ്‌ആര്‍ ബെംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് പിറ്റേന്ന് രാവിലെ 10.55ന് കണ്ണൂരിലെത്തും. തുടര്‍ന്ന് ട്രയിന്‍ കോഴിക്കോട് ഉച്ചക്ക് 12.40നും എത്തും. വൈകീട്ട് 3.30ന് തിരിച്ച്‌ ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന ട്രയിന്‍ പിറ്റേന്ന് രാവിലെ 6.35ന് കെഎസ്‌ആര്‍ ബെംഗളൂരുവിലെത്തും.ട്രയിനിന് സ്‌റ്റോപ്പുകള്‍ തലശ്ശേരി,വടകര,കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!