KSDLIVENEWS

Real news for everyone

സമൂഹമാധ്യമത്തിൽ കലാപാഹ്വാനം: നടപടിയുമായി പൊലീസ്; 5 കേസുകൾ രജിസ്റ്റർ ചെയ്തു

SHARE THIS ON

കാസർകോട്: മീപ്പുഗിരിയിൽ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് മതസ്പർധ ഉണ്ടാക്കുന്ന വിധത്തിൽ സമൂഹമാധ്യമങ്ങൾ വഴി കലാപാഹ്വാനം നടത്തിയവർക്കെതിരെ ജില്ലയിൽ 5 കേസുകൾ റജിസ്റ്റർ ചെയ്തു. സൈബർ പട്രോളിങ് വഴി ഇത്തരം പോസ്റ്റുകൾ നിരീക്ഷിക്കുകയും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും ചെയ്യും. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ മേൽനോട്ടത്തിൽ കാസർകോട് ഡിവൈഎസ്പി സി.കെ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഇത്തരത്തിലുള്ളവ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!