KSDLIVENEWS

Real news for everyone

വൈറസ് സാന്നിദ്ധ്യം; ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ

SHARE THIS ON

റിയാദ്: വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്തെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനത്തെ തുടര്‍ന്നാണ് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്‍ത ശീതീകരിച്ച ചെമ്മീനില്‍ വൈറ്റ് സ്‍പോട്ട് സിന്‍ഡ്രോം വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ചെമ്മീന്‍ സാമ്പിളുകളുടെ പരിശോധനയില്‍ ഈ വൈറസ് കണ്ടെത്തിയതാണ് നിരോധനത്തിന് കാരണം. രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വൈറസ് സാന്നിദ്ധ്യമില്ലെന്നും ഇന്ത്യ മതിയായ ഉറപ്പ് നല്‍കുന്നത് വരെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി

കുവൈത്ത് സിറ്റി: തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിന് 10,000ല്‍ അധികം പ്രവാസികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസ്, അന്വേഷണ ഏജന്‍സികള്‍ തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ രാജ്യത്തെ നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക റെയ്‍ഡുകളാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നടക്കുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെയാണ് ഇത്തരം പരിശോധനകളില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. അറസ്റ്റിലാവുന്ന നിയമലംഘകരെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് മാസത്തിനകം തന്നെ നാടുകടത്തുകയാണ് ചെയ്യുന്നത്. വിവിധ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ച് ആഭ്യന്തര മന്ത്രാലയം രൂപം നല്‍കിയ കമ്മിറ്റി, രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ തൂടരും. തൊഴില്‍ വിപണികള്‍ പ്രത്യേകമായി കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ മുന്നോട്ട് പോവുന്നത്”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!