സമസ്തയെ രാഷ്ട്രീയവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്; ഉമര്‍ ഫൈസി മുക്കത്തിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് സ്ഥാനാർഥിത്വം നല്‍കുന്നത് സംബന്ധിച്ച സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ വിവാദപ്രസ്താവനയ്ക്കെതിരെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
അതത് പാർട്ടിനേതൃത്വങ്ങളാണ് ഓരോ തെരഞ്ഞെടുപ്പിലും ആരെ സ്ഥാനാർഥിയാക്കണമെന്ന് തീരുമാനിക്കേണ്ടത്. അതിന്റെ ഗുണവും ദോഷവും അവരാണ് ആലോചിക്കേണ്ടത്. ഇത്തരം കാര്യങ്ങളില്‍ മതത്തിന്റെയും രാഷ്ട്രീയപ്പാർട്ടികളുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദ പ്രസ്താവനകളിറക്കി സമസ്തയെ രാഷ്ട്രീയവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. ഉത്തരവാദപ്പെട്ടവർ അത്തരം കാര്യങ്ങളില്‍നിന്ന് പിന്തിരിയണമെന്നും സമസ്ത പ്രസിഡന്റ് അറിയിച്ചു.

