KSDLIVENEWS

Real news for everyone

ലൈഫ് പദ്ധതിയില്‍ യമണ്ടന്‍ നുണ പറഞ്ഞത് മുഖ്യമന്ത്രി: സംവാദത്തിന് പറയുന്ന സ്ഥലത്ത് ചെല്ലാന്‍ തയ്യാര്‍; വി.ഡി സതീശന്‍

SHARE THIS ON

കൊച്ചി: വികസന വിഷയങ്ങളില്‍ സംവാദത്തിന് തയ്യാറെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുനവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 24 മണിക്കൂര്‍ മുന്‍പ് അറയിച്ചാല്‍ മുഖ്യമന്ത്രി പറയുന്ന സ്ഥലത്തും സമയത്തും സംവാദത്തിന് ചെല്ലാന്‍ തയ്യാറാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി

മുഖ്യമന്ത്രി ഒരു ചോദ്യത്തിനും ഉത്തരം പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ലൈഫ് പദ്ധതിയെക്കുറിച്ച് യമണ്ടന്‍ നുണ പറഞ്ഞത് മുഖ്യമന്ത്രിയാണ്. 2011 മുതല്‍ 2016 വരെ വെറും 4000 വീടു മാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പണിതതെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് യമണ്ടന്‍ നുണ. അതല്ല, 4,43000 വീടുകള്‍ പണിതെന്ന് രേഖകള്‍ കൊണ്ട് തെളിയിച്ചു. അപ്പോള്‍ മുഖ്യമന്ത്രി അതില്‍ നിന്നും പിന്മാറി.

വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ കേരളം മുഴുവന്‍ കോളിളക്കമുണ്ടാക്കിയ സിപിഎമ്മും എല്‍ഡിഎഫും, ഇപ്പോള്‍ എസ്ഡിപിഐയുടെ പിന്തുണയെപ്പറ്റി മിണ്ടുന്നില്ല.കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗണേഷ് കുമാറിനെതിരേ ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി ചോദിച്ചുവാങ്ങി. എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ വലിയ വിഷയങ്ങള്‍ ഉണ്ടായിട്ടും കുടുംബപ്രശ്‌നമെന്ന് പറഞ്ഞ് കൈകഴുകാനാണ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ശ്രമിക്കുന്നത്. വികസനം, ശബരിമല, സ്വര്‍ണക്കടത്ത്, വര്‍ഗീയത തുടങ്ങിയ ഏത് വിഷയത്തിലും പിണറായി വിജയനുമായി, അദ്ദേഹം പറയുന്ന സ്ഥലത്തുവെച്ച് സംവാദത്തിന് തയ്യാറാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സംവാദത്തിന് മുഖ്യമന്ത്രിയെ ആദ്യം വെല്ലുവിളിച്ചത്. വെല്ലുവിളി സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!