KSDLIVENEWS

Real news for everyone

ബന്തിയോട്, അടുക്ക സ്വദേശിയെ കംബോഡിയയില്‍ കാണാതായി; സഹോദരിയുടെ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി

SHARE THIS ON

കാസർകോട്: കംബോഡിയയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ആൻ്റ് ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ബന്തിയോട് അടുക്ക സ്വദേശിയെ കാണാതായതായി പരാതി. അടുക്കയിലെ പി.എം മുഹമ്മദിന്റെ മകൻ മുഹമ്മദ് മുനീറി(25)നെയാണ് കാണാതായത്. ഇയാളുടെ സഹോദരി ഉപ്പള, മുസോടിയിലെ മൻസീന നൽകിയ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ടര വർഷമായി കംബോഡിയയിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് മുനീറിനെ കുറിച്ച് ഏപ്രിൽ നാലു മുതൽ ഒരു വിവരവും ഇല്ലെന്നു പരാതിയിൽ പറഞ്ഞു. അതിനു മുമ്പു വരെ വീട്ടുകാരുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഏപ്രിൽ നാലിനു ശേഷം ബന്ധപ്പെടുകയോ നാട്ടിൽ തിരിച്ചെത്തുകയോ ചെയ്തിട്ടില്ലെന്നു സഹോദരി നൽകിയ പരാതിയിൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!