KSDLIVENEWS

Real news for everyone

രക്തദാനം പ്രോത്സാഹിപ്പിക്കാൻ സന്നദ്ധ സംഘടനകളും പൊതു സമൂഹവും മുന്നോട്ടുവരണം   അഷ്‌റഫ്‌ കർള കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

SHARE THIS ON

കുമ്പള: രക്തദാനം പ്രോത്സാഹിപ്പിക്കേണ്ടത് വർത്തമാനകാലത്ത് ഏറെ ആവശ്യമാണെന്ന് അത്തരം കാരുണ്യ പ്രവർത്തനങ്ങളിക്ക് നേതൃത്തം നൽകാൻ   പൊതു സമൂഹം  ശ്രമിക്കണമെന്നും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അഷ്‌റഫ്‌ കർള അഭിപ്രായപെട്ടു.

രക്ത ദാത്തിലൂടെ ഒരു ജീവൻ രക്ഷിക്കുകയും സമൂഹത്തിൽ അതിന്റെ പേരിൽ മാതൃകാപരമായ ഒരു പ്രവർത്തി ചെയുകയുമാണ്  ആരോഗ്യ മേഖലകളിൽ ലോകം ഇന്ന് ഏറെ പുരോഗമിച്ചുവെങ്കിലും  മനുഷ്യ രക്തത്തിന് സമാനമായ കൃത്രിമ രക്തം മാത്രം വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നുള്ളത് ഒരു അത്ഭുതപ്രതിഭാ സമാണെന്നും ആ മേഖലകളിൽ ഇപ്പോഴും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് രക്തദാനത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നതെന്നും അഷ്‌റഫ്‌ കർള പറഞ്ഞു.

കുമ്പള പേരാൽ എൽ പി സ്കൂളിൽനാട്ടിലെ പൊതു പ്രവർത്തകരുടെ കൂട്ടായിമ സംഘടിപ്പിച്ച ക്യാമ്പ ഉത് ഘാടനം നിർവ ഹിച്ചു സംസാരിക്കുകയായിരുന്നു.

ഡോക്ടർ സൗമിയ നായർ, ആരോഗ്യ പ്രവർത്തകരായ  ജസീൽ, കവിത പ്രജീഷ്, വിനിത ഷഹദ, ദേവിഷ, വേണുഗോപാൽ സന്നദ്ധ പ്രവർത്തകരായ ഫസൽ പേരാൽ, ജംഷി മൊഗ്രാൽ, ഹബീബ് റാസിഖ് പേരാൽ നേതൃത്തം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!