KSDLIVENEWS

Real news for everyone

യുവതിയെ പീഡിപ്പിച്ച കാഞ്ഞങ്ങാട് ജിം പരിശീലകന്‍ മംഗളൂരുവില്‍ അറസ്റ്റില്‍

SHARE THIS ON

കാസര്‍കോട്: യുവതിയെ പീഡിപ്പിച്ച കാഞ്ഞങ്ങാട് ജിം പരിശീലകന്‍ മംഗളൂരുവില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശിനിയായ യുവതിയെ മംഗളൂരുവിലെ ഹോട്ടലില്‍ വച്ച് പലതവണ പീഡനത്തിനിരയാക്കിയ കാഞ്ഞങ്ങാട്ടെ ജിം പരിശീലകന്‍ അറസ്റ്റില്‍.
അജാനൂര്‍ കൊളവയലിലെ കെ സുജിത്ത് 29 നെയാണ് മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി എത്തിയ യുവതിക്കൊപ്പം കൂട്ടുവന്ന സുജിത്ത് ആശുപത്രിയില്‍ വെച്ച് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി മംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. പീഡനത്തിനിരയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയുടെ പരാതിയില്‍ കേസെടുത്താണ് സുജിത്തിനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു കോടതിയില്‍ ഹാജരാക്കിയ സുജിത്തിന് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!