KSDLIVENEWS

Real news for everyone

ഉപ്പള ഗേറ്റില്‍ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചു; സ്ത്രീ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

SHARE THIS ON

കാസർകോട്: ഉപ്പള ഗേറ്റിൽ മീൻലോറി കാറിലിടിച്ച് കാർ യാത്രക്കാരിയായിരുന്ന സ്ത്രീ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റുനാലുപരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. മരിച്ച സ്ത്രീ മംഗളൂരു സ്വദേശിയാണെന്ന് അറിയുന്നു. ഉപ്പളയ്ക്കടുത്ത് ബന്ധുവീട്ടിൽ വന്നു മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നാണ് വിവരം. കാറുമായി ഇടിച്ച ശേഷം ലോറി റോഡിൽ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!