KSDLIVENEWS

Real news for everyone

പെരിയ ദേശീയ പാതയോരത്ത് പച്ചക്കറി മാർക്കറ്റ് യാർഡ് ആരംഭിക്കും
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുഭിക്ഷ കേരളം കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. പത്തേക്കർ റവന്യൂ ഭൂമിയിലാണ് പച്ചക്കറി മാർക്കറ്റ് യാർഡ് ആരംഭിക്കുന്നത്

SHARE THIS ON

കാസർകോട് : പെരിയ ദേശീയപാതയോരത്ത് പത്തേക്കർ റവന്യൂ ഭൂമിയിൽ ഹോൾസെയിൽ പച്ചക്കറി മാർക്കറ്റ് യാർഡ് ആരംഭിക്കാൻ ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന സുഭിക്ഷ കേരളം കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.ഹോൾസെയിൽ പച്ചക്കറി മാർക്കറ്റ് യാർഡിൽ മാസ ആഴ്ച ദിവസ – കണക്കിൽ പച്ചക്കറി ശേഖരണവും വിൽപ്പനയും ഉണ്ടാവും . ആധുനിക രീതിയിൽ ആണ് മാർക്കറ്റ് നിർമ്മിക്കുക . ജില്ലയിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പച്ചക്കറികൾ ശേഖരിച്ച് വിപണനം നടത്തുവാനും ജില്ലയിൽ ഉൽപ്പാദിപ്പിക്കപ്പെടാത്ത പച്ചക്കറികൾ മറ്റ് സ്ഥലങ്ങളിൽ നിന്നും ജില്ലയിൽ എത്തിച്ച് വിതരണം നടത്തുവാനും ഈ മാർക്കറ്റിലൂടെ സാധിക്കും . ക്ഷീര സംഘങ്ങളെ കേന്ദ്രീകരിച്ച് ഗ്രാമീണ പച്ചക്കറികളുടെ ശേഖരണവും വിപണനവും നടത്താൻ യോഗത്തിൽ തീരുമാനിച്ചു . രാവിലെയും.വൈകുന്നേരവും മാത്രം പ്രവർത്തിക്കുന്ന 172 ഓളം ക്ഷീര സംഘങ്ങൾ ജില്ലയിൽ ഉണ്ട് . ഈ സംഘങ്ങളെ ഉപയോഗിച്ച് കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനുള്ള സൗകര്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സുഭിക്ഷ കേരളം ജില്ലാ കൺവീനർ എം പി സുബ്രമണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു . യോഗത്തിൽ സുഭിക്ഷ കേരളം കോർ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!