ബോക്സിങ്: ഇന്ത്യന്‍ താരം സിമ്രാന്‍ജിത് കൗര്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

ടോക്യോ: വനിതകളുടെ 60 കിലോ വിഭാഗം ബോക്സിങ്ങിൽ ഇന്ത്യയുടെ സിമ്രാൻജിത് കൗർ പ്രീ ക്വാർട്ടറിൽ പുറത്തായി. തായ്ലൻഡിന്റെ സുഡാപോൺ സീസോൺഡിയാണ് ഇന്ത്യൻ താരത്തെ കീഴടക്കിയത്. 5-0 എന്ന സ്കോറിനാണ് തായ്ലൻഡ് താരത്തിന്റെ വിജയം
മൂന്നു റൗണ്ടിലും ആധിപത്യം പുലർത്താൻ ടൂർണമെന്റിലെ നാലാം സീഡായ ഇന്ത്യൻ താരത്തിന് സാധിച്ചില്ല. അഞ്ച് ജഡ്ജസുകളും തായ്ലൻഡ് താരത്തിന് അനുകൂലമായാണ് നിന്നത്.
മൂന്നു റൗണ്ടുകളിലുമായി സുഡാപോൺ 30 പോയന്റുകൾ നേടിയപ്പോൾ സിമ്രാൻജിതിന് 27 പോയന്റുകൾ മാത്രമാണ് നേടാനായത്. ആദ്യ റൗണ്ടിൽ ബൈ ലഭിച്ചാണ് സിമ്രാൻജീത് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്.

