KSDLIVENEWS

Real news for everyone

ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ആശ്വാസ ജയം, അയർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു

SHARE THIS ON

ടോക്യോ: 2020 ഒളിമ്പിക്സിൽ ആദ്യ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതാ ഹോക്കി ടീം. അയർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യൻ വനിതകൾ കീഴടക്കിയത്.


57-ാം മിനിട്ടിൽ നവനീത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയഗോൾ നേടിയത്. ആദ്യ മൂന്ന് ക്വാർട്ടറുകളിലും ഗോൾ നേടാൻ സാധിക്കാതിരുന്ന ഇന്ത്യ മത്സരമവസാനിക്കാൻ മിനിട്ടുകൾ ബാക്കിയുള്ളപ്പോഴാണ് ഗോളടിച്ചത്.

ആദ്യ മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയ ഇന്ത്യൻ ടീം നേരത്തേ ക്വാർട്ടർ കാണാതെ പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനോട് 5-1 ന്റെ തോൽവി വഴങ്ങിയ ടീം രണ്ടാം മത്സരത്തിൽ ജർമനിയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റു. മൂന്നാം മത്സരത്തിൽ ബ്രിട്ടൺ ഒന്നിനെതിരേ നാലുഗോളുകൾക്കാണ് ഇന്ത്യൻ ടീമിനെ കീഴടക്കിയത്.

ടൂർണമെന്റിലെ അവസാന മത്സരത്തിൽ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!