KSDLIVENEWS

Real news for everyone

വയനാടിന് 5 കോടി സഹായം പ്രഖ്യാപിച്ച് സ്റ്റാലിൻ; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക സംഘം

SHARE THIS ON

ചെന്നൈ: വയനാട്ടില്‍ കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ അടിയന്തര ഇടപെടലുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി കേരളത്തിന് 5 കോടി രൂപ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ടീമിനെയും വയനാട്ടിലേക്ക് അയക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ ഫോണിൽ സംസാരിച്ചു. ഒറ്റക്കെട്ടായി ഈ പ്രതിസന്ധി തരണംചെയ്യുമെന്നും ഉരുൾപൊട്ടൽ ദുരന്തം ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!