ഗോൾഡൻ ബോയ് ഫ്രം എസ്.എ ഫുട്ബോൾ അക്കാദമി കാസറഗോഡ് കെ.എഫ്.എ ഗോൾഡ് മെഡൽ നേടി കാസറഗോഡ് ചെങ്കള ചേരൂർ സ്വദേശിയായ പതിനാറുകാരൻ

ഫുട്ബോളിനെ ജീവനായി കാണുന്ന ഉമ്മർ അഫാഫ് പന്ത് തട്ടി ഗോൾ അടിച്ചത് കേരള ഫുട്ബോൾ അസോസിയേഷന്റെ ( കെ എഫ് എ ) ഗോൾഡ് മെഡൽ അവാർഡ് . വിവിധ ദേശിയ മത്സരങ്ങളിൽ ബൂട്ട് അണിഞ്ഞ കാസറഗോഡ് ചെങ്കള പഞ്ചായത്ത് ചേരൂർ സ്വദേശി ഉമ്മർ അഫാഫ് ( 16 ) ആണ് കെ എഫ് എ യുടെ ഈ വർഷത്തെ ബെസ്റ്റ് ജൂനിയർ പ്ലയെർ അവാർഡിൻ തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ഒരു വർഷത്തെ ഉമ്മർ അഫാഫിന്റെ പ്രകടന മികവ് വിലയിരുത്തി ആണ് പുരസ്‌കാരം . ഇന്ന് എറണാകുളത്തു വെച്ച് നടന്ന ചടങ്ങിൽ ഉപഹാരം ഏറ്റു വാങ്ങി . സി ജെ എച് എസ് എസ് ചെമ്മനാട് പ്ലസ് വൺ വിദ്യാർത്ഥിയാണ് അഫാഫ് . കഴിഞ്ഞ മൂന്ന് വർഷമായി എസ് എ ഫുട്ബോൾ അക്കാദമിയിൽ ഷഹീർ ചൂരിയുടെ ശിക്ഷണത്തിൽ ആണ് പരിശീലനം . കാസറഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷന് വേണ്ടി സബ് ജൂനിയർ , ജൂനിയർ വിഭാഗത്തിൽ ജില്ലയെ പ്രതിനിതീകരിച്ചിട്ടുണ്ട് . കഴിഞ്ഞ വർഷം എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ വെച്ച് നടന്ന കേരള സംസ്ഥാന ജൂനിയർ ചാംപ്യൻഷിപ്പിൽ ബെസ്റ്റ് പ്ലയെർ അവാർഡ് കരസ്ഥമാക്കിയിരുന്നു .സിറ്റിസൺ ഉപ്പളക്ക് വേണ്ടി u15 യൂത്ത് ചാംപ്യൻഷിപ് കളിച്ചിട്ടുണ്ട് . മുത്തുറ്റ് ഫുട്ബോൾ അക്കാദമിക്ക് വേണ്ടി അണ്ടർ 17 ഐ ലീഗ് കളിച്ചിട്ടുണ്ട്. അബ്ദുൽ ഖാദർ ഉമ്മറിന്റെയും സീനത് അമാനിന്റെയും മകനാണ് ഉമ്മർ അഫാഫ് . സഹോദരൻ മൊയ്‌ദീൻ ഷയാൻ എസ് എ ഫുട്ബോൾ അക്കാദമി ( കാസറഗോഡ് ) യിലാണ് പരിശീലനം .

