ബേഡഡുക്ക, ബളാൽ, കള്ളാർ പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗൺ

കാഞ്ഞങ്ങാട്: ഒരാഴ്ചത്തെ കോവിഡ് വ്യാപനത്തിന്റെ കണക്കിൽ അണുബാധ ജനസംഖ്യാനുപാതം ഏഴിൽ കൂടുതലുള്ള ബേഡഡുക്ക, ബളാൽ, കള്ളാർ പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. അടുത്തമാസം അഞ്ചുവരെയാണ് ലോക്ഡൗൺ. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെ എട്ടാംവാർഡും നിയന്ത്രണ മേഖലയാണ്. ഐ.പി.ആർ. അഞ്ചിനുമുകളിൽ വരുന്ന പുല്ലൂർ-പെരിയ, കയ്യൂർ-ചീമേനി, പിലിക്കോട്, കോടോം-ബേളൂർ, കിനാനൂർ-കരിന്തളം പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലെ നാല്, 15 വാർഡുകളിലും കാഞ്ഞങ്ങാട് നഗരസഭയിലെ 10, 15, 16, 24, 29 വാർഡുകളിലും ആരോഗ്യവകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി അറിയിച്ചു.