യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റുകള്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറാം; ചെയ്യേണ്ടതിത്ര മാത്രം!

ഇന്ത്യയില്‍ ട്രെയിന്‍ ടിക്കറ്റ് ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റിസര്‍വ് ചെയ്ത സീറ്റുകള്‍ ലഭിക്കാന്‍ ആഴ്ചകള്‍ക്ക് മുമ്ബ് യാത്ര പ്രാന്‍ ചെയ്യുകയും ടിക്കറ്റ് ബുക്ക് ചെയ്യുകയും വേണം. എന്നാലും ഉദ്ദേശിച്ച സമയത്ത് കണ്‍ഫേംഡ് (സ്ഥിതീകരിച്ച) ടിക്കറ്റ് ലഭിക്കുമോ എന്നതിന് യാതൊരു ഉറപ്പുമില്ലെന്ന്. അത്തരമൊരു സാഹചര്യത്തില്‍ നമ്മള് എന്തുചെയ്യും? സാധാരണ ആ ഘട്ടത്തില്‍ യാത്ര വേണ്ടന്നുവയ്ക്കുകയോ, പുനക്രമീകരിക്കുയോ ചിലപ്പോള്‍ ട്രെയിന്‍ യാത്ര തന്നെ ഒഴിവാക്കി മറ്റുമാര്ഗ്ഗങ്ങള് തെരഞ്ഞെടുക്കുകയോ ചെയ്യും. എന്നാല്‍, ട്രെയിന്‍ ടിക്കറ്റ് ഉദ്ദേശിച്ച രീതിയില്‍ കൈക്കാര്യം ചെയ്യാന്‍ സഹായിക്കുന്ന ചില സേവനങ്ങളും ഇന്ത്യന്‍ റെയില്‍വേ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഉദ്ദാഹരണത്തിന്, ടിക്കറ്റ് കണ്‍ഫേം ആയതിന് ശേഷം ചിലപ്പോള്‍ അപ്രതീക്ഷിത സാഹചര്യങ്ങള്‍ മൂലം നമ്മുക്ക് നമ്മുടെ യാത്രകള്‍ ദീര്ഘിപ്പിക്കേണ്ടതായോ, യാത്ര തന്നെ ഒഴിവാക്കേണ്ടതായോ വരുന്ന സമയത്ത് ആ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കേണ്ടി വന്നേക്കാം. പക്ഷെ ആ ടിക്കറ്റ് റദ്ദാക്കാതെ യാത്രകള്‍ ദീര്‍ഘിപ്പിക്കാനും അല്ലെങ്കില്‍ ആ ടിക്കറ്റ് നമ്മുടെ കുടുംബാംഗങ്ങള്‍ക്ക് ആരുടെങ്കിലും പേരില്‍ ട്രാന്‍സ്ഫര്‍ ചെയ്ത് അവര്‍ക്ക് യാത്ര നടത്താനും സാധിക്കും. ടിക്കറ്റുകള്‍ റദ്ദാക്കുന്നത് ഒഴിവാക്കാന്‍ നമ്മുടെ ആവശ്യാനുസരണം യാത്രകള്‍ പുനക്രമീകരിക്കാന്‍ റെയില്‍വേ യാത്രക്കാരെ അനുവദിക്കുന്നുവെന്ന് വളരെ കുറച്ച് ആളുകള്‍ക്കേ അറിയൂ. റെയില്‍വെയുടെ ഇത്തരത്തിലുള്ള പ്രയോജനകരമായ മറ്റ് സേവനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാം, ടിക്കറ്റുകളുടെ കൈമാറ്റം
യാത്രക്കാര്‍ക്ക് അവരുടെ സ്ഥിരീകരിച്ച ടിക്കറ്റുകള്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറാം. കണ്‍ഫേംഡ് ടിക്കറ്റ് ലഭിച്ച വ്യക്തിയുടെ അച്ഛന്, അമ്മ, സഹോദരന്, സഹോദരി, ഭാര്യ, മകന്, മകള്‍ ഇവര്‍ക്കാണ് ടിക്കറ്റ് കൈമാറാന്‍ സാധിക്കുക. യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂര്‍ മുമ്ബെങ്കിലും ഇതിനായി അപേക്ഷ സമര്‍പ്പിക്കണം. പ്രത്യേക നിയമങ്ങളും ഇളവുകളും പ്രകാരം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഈ സൗകര്യം ലഭിക്കില്ല.
യാത്ര പുനക്രമീകരിക്കല്
റിസര്‍വ് ചെയ്ത ടിക്കറ്റിലെ യാത്രയുടെ തീയതി പുനക്രമീകരിക്കാന്‍ സാധിക്കും. കണ്‍ഫേംഡ് സീറ്റ്, ആര്‍എസി, വെയ്റ്റിങ് ലിസ്റ്റ് ഇതില്‍ ഏതെങ്കിലുമൊന്നില്‍ ഉള്‍പ്പെട്ട ടിക്കറ്റാണെങ്കിലാണ് ഒരു തവണ യാത്ര തിയ്യതിയില്‍ മാറ്റം വരുത്താന്‍ സാധിക്കും. യാത്ര പുനക്രമീകരിക്കാന്‍, ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്ബ് യാത്രക്കാരന് റിസര്‍വേഷന്‍ ഓഫീസില്‍ ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. ടിക്കറ്റുകളിലെ യാത്രാ തീയതിയിലെ മാറ്റം നിര്‍ദ്ദിഷ്ട ഫീസ് അടച്ച് ചെയ്യാം.
ആദ്യം രേഖപ്പെടുത്തിയ തീയതിക്ക് മുമ്ബോ അതിനുശേഷമോ ഉള്ള ദിവസങ്ങളില്‍ യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. മാത്രമല്ല റിസര്‍വ് ചെയ്ത് ടിക്കറ്റില്‍ ആദ്യം രേഖപ്പെടുത്തിയ ലക്ഷ്യസ്ഥാനത്തേക്ക് ഉയര്‍ന്ന ക്ലാസിലോ അല്ലെങ്കില്‍ ആദ്യം രേഖപ്പെടുത്തിയ ക്ലാസില്‍ തന്നെയോ യാത്ര നടത്താം. പക്ഷെ ഈ സൗകര്യം ഓഫ്ലൈന് ടിക്കറ്റുകള്‍ക്ക് മാത്രമേ ലഭ്യമാകൂ. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് തീയതിയില്‍ മാറ്റം വരുത്താനുള്ള സൗകര്യങ്ങള്‍ നിലവില്‍ നല്‍കുന്നില്ല.
യാത്ര ദീര്‍ഘിപ്പിക്കല്‍
ട്രെയിനിലെ ടിക്കറ്റ് പരിശോധിക്കുന്ന ജീവനക്കാരെ സമീപിച്ച് യാത്രക്കാര്‍ക്ക് അതേ ടിക്കറ്റില്‍ യാത്ര ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. ടെലിസ്കോപ്പിക് റേറ്റ് ആനുകൂല്യങ്ങളില്ലാതെയാണ് ദീര്ഘിപ്പിച്ച യാത്രകളുടെ നിരക്ക് കണക്കാക്കുക.
ഉയര്‍ന്ന ക്ലാസിലേക്ക് മാറല്‍
യാത്രക്കാര്‍ക്ക് പണം നല്കി ഉയര്‍ന്ന ക്ലാസിലേക്ക് മാറാന്‍ സാധിക്കും. ട്രെയിന്‍ യാത്രയ്ക്കിടെ ടിക്കറ്റ് എക്സാമിനറെ സമീപിച്ചുകൊണ്ട് ഈ നവീകരണം നടത്താവുന്നതാണ്. അപ്ഗ്രേഡ് സീറ്റുകളുടെ ലഭ്യതയ്ക്ക് അനുസരിച്ച് മാത്രമായിരിക്കും ഉയര്‍ന്ന ക്ലാസിലേക്ക് മാറാന്‍ സാധിക്കുക.
യാത്രകാര്‍ക്ക് അവരുടെ ബോര്‍ഡിംഗ് സ്റ്റേഷന് (യാത്ര ആരംഭിക്കുന്ന സ്റ്റേഷന്) മാറ്റാനുള്ള സൗകര്യങ്ങള്‍ ഉണ്ട്. ഓഫ്ലൈന് ടിക്കറ്റുകളുടെ കാര്യത്തില്‍ ബോര്‍ഡിംഗ് സ്റ്റേഷനിലെ സ്റ്റേഷന് മാസ്റ്ററിന് ഒരു കത്ത് നല്കിയാല് മതി. ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളിലാണെങ്കില് യാത്രക്കാര്‍ക്ക് അവരുടെ ഐആര്‍സിടിസി അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ഷെഡ്യൂള്‍ ചെയ്ത ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്ബെങ്കിലും തങ്ങളുടെ മുന്‍ഗണനകള്‍ അപ്ഡേറ്റ് ചെയ്യാനും സാധിക്കും.