KSDLIVENEWS

Real news for everyone

നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്; ഷൂട്ടിങ് ലോക്കേഷനില്‍ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി

SHARE THIS ON

തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്നു നടി പരാതി നൽകി. തിരുവനന്തപുരം സ്വദേശിയായ നടി നൽകിയ പരാതി തൊടുപുഴ പൊലീസിനു കൈമാറി. കരമന പൊലീസ് സ്റ്റേഷനിലാണു യുവതി പരാതി നൽകിയത്.
ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. നേരത്തെ തിരുവനന്തപുരം കന്റോൺമെന്‍റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തു വച്ചു കടന്നുപിടിച്ചു ലൈംഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തത്.  ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയാണു കേസ്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണു ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.


കൊച്ചി സ്വദേശിയായ മറ്റൊരു നടി നൽകിയ 7 പരാതികളിലൊന്നിലും ജയസൂര്യ ഉൾപ്പെട്ടിട്ടുണ്ട്. ജയസൂര്യക്ക് പുറമേ മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവർക്കെതിരെയും നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

error: Content is protected !!