യുഎസ് പൊതുസഭയിൽ ഫലസ്തീൻ നേതാക്കൾ സംസാരിക്കുന്നത് വിലക്കാനുള്ള ആസൂത്രിത ഗൂഢാലോചന’; മഹ്മൂദ് അബ്ബാസ് അടക്കമുള്ള ഫലസ്തീൻ നേതാക്കൾക്ക് വിസ നിഷേധിച്ചതിൽ പ്രതിഷേധം

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്ന ഫലസ്തീൻ നേതാക്കൾക്ക് യുഎസ് വിസ നിഷേധിച്ചതിൽ പ്രതിഷേധം. അടുത്ത മാസം നടക്കുന്ന യുഎസ് പൊതുസഭയിൽ ഫലസ്തീൻ നേതാക്കൾ സംസാരിക്കുന്നത് വിലക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് വിസ നിഷേധിച്ചതെന്നാണ് ആരോപണം.
ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടക്കമുള്ള ഫലസ്തീൻ അതോറിറ്റി, ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എന്നിവയിലെ മുതിർന്ന നേതാക്കൾക്കാണ് യുഎസ് വിസ നിഷേധിച്ചത്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും തീവ്രവാദത്തിന് ഫണ്ടിങ് നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടപടി.
പുറന്തള്ളപ്പെടുമെന്ന് യുഎൻ മുന്നറിയിപ്പ്
യുഎൻ പൊതുസഭയിൽ ഫലസ്തീൻ നേതാക്കൾ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണമെന്ന ആവശ്യം സ്ഥിരമായി ഉന്നയിക്കാറുണ്ട്. ഇത് തടയുകയാണ് വിസ നിഷേധിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അമേരിക്കയ്ക്ക് മേലുള്ള ആരോപണം. ഇറാനിൽ നിന്നടക്കമുള്ള ചില പ്രതിനിധികൾക്ക് നേരത്തെ വിസ നിഷേധിച്ചിരുന്നുവെങ്കിലും ഒരു പ്രതിനിധിസംഘത്തിന് ഒന്നാകെ യുഎസ് വിസ നിഷേധിക്കുന്നത് ആദ്യത്തെ സംഭവമാണ്.
വിസ നിഷേധിച്ച തീരുമാസഭനം അത്ഭുതപ്പെടുത്തിയെന്ന് അബ്ബാസിന്റെ ഓഫീസ് പറഞ്ഞു. 1947ലെ ഐക്യരാഷ്ട്രസഭയുടെ കരാർ പ്രകാരം, ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലേക്ക് വരുന്ന വിദേശ നയതന്ത്രജ്ഞർക്ക് പ്രവേശനം അനുവദിക്കാൻ യുഎസ് പൊതുവെ ബാധ്യസ്ഥമാണ്. എന്നാൽ സുരക്ഷ, തീവ്രവാദം, വിദേശനയ കാരണങ്ങൾ എന്നിവയാൽ വിസ നിഷേധിക്കാമെന്ന് വാഷിങ്ടൺ അറിയിച്ചു.