ചെർക്കള മർച്ചന്റ് അസോസിയേഷൻറെ വാർഷിക ജനറൽബോഡി യോഗവും അനുമോദനവും നടന്നു

ചെർക്കള: ചെർക്കള മർച്ചൻസ് അസോസിയേഷൻറെ 2024 – 25 അർദ്ധ വാർഷിക ജനറൽബോഡി യോഗം ആഗസ്റ്റ് 29 വെള്ളിയാഴ്ച രണ്ട് മണിക്ക് ഐ മാക്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് കെ എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ വി വി ഇ എസ് ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും കഴിഞ്ഞവർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വ്യാപാരികളുടെ മക്കളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്നേഹപഹാര ചടങ്ങും അതോടൊപ്പം നടന്നു. ചടങ്ങിൽ കാസർഗോഡ് ജില്ലാ വൈസ് പ്രസിഡൻറ് എഎഅസീസ്, മാഹിൻ കോളിക്കര, ബി എം ഷെരീഫ്, റൗഫ് പള്ളിക്കൽ തുടങ്ങിയ ജില്ലാ നേതാക്കൾ പങ്കെടുത്തു. ചെർക്കള യൂണിറ്റ് ട്രഷറർ മഹ്മൂദ് ആദിത്യ, ചെർക്കള യൂണിറ്റ് വൈസ് പ്രസിഡൻമാരായ നവാസ് സന, സാദിഖ് നെക്കര, ഇഖ്ബാൽ ഇമ, സെക്രട്ടറിമാരായ ബഷീർ സി എ, സമീർ അറഫ, സെക്രട്ടറിയേറ്റ് അംഗം മുത്തലിബ് ബേർക്ക തുടങ്ങിയവർ സംസാരിച്ചു, യോഗത്തിൽ സിദ്ദിഖ് ഫാത്തിമാസ് സ്വാഗതവും സുനിൽ തോട്ടത്തിൽ നന്ദിയും പറഞ്ഞു.