KSDLIVENEWS

Real news for everyone

ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു; യുവ കാർഡിയാക് സർജന് ദാരുണാന്ത്യം

SHARE THIS ON

ചെന്നൈ: 39കാരനായ കാർഡിയാക് സർജൻ ആശുപത്രി ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ചെന്നൈ സവിത മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ഗ്രാഡ്ലിൻ റോയ് ആണ് മരിച്ചത്. 

ആശുപത്രിയിൽ റൗണ്ട്സിനിടെ ഡോക്ടർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടതു രക്തധമനിയിലുണ്ടായ ബ്ലോക്കാണ് കടുത്ത ഹൃദയാഘാതത്തിനു കാരണമായത്. 

ഡോ. റോയ്യുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും 40 വയസ്സിനു താഴെയുള്ള ഡോക്ടർമാരിൽ ഹൃദയാഘാതം വർധിച്ചുവരുന്നതായാണ് കാണുന്നതെന്നും ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ എക്സ് പോസ്റ്റിൽ പറഞ്ഞു. 12 മുതൽ 18 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യുന്നതും വിശ്രമക്കുറവും ഇത്തരം സാഹചര്യങ്ങൾക്കു കാരണമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!