കണ്ണപുരത്തെ വന്‍ സ്‌ഫോടനം: പ്രതി കാഞ്ഞങ്ങാട്ട് പിടിയിൽ

കാസർകോട്: കണ്ണൂർ, കണ്ണപുരം, കീഴറയിലെ വാടക വീട്ടിൽ ശനിയാഴ്‌ച പുലർച്ചെ രണ്ടുമണിയോടെയുണ്ടായ സ്ഫോടനത്തിൽ യുവാവ് മരിച്ച കേസിലെ പ്രതി കാഞ്ഞങ്ങാട്ട് പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി അനൂപ് മാലിക്കാനെ യാണ് ഹൊസ്‌ദുർഗ്ഗ് പൊലീസ് ഇൻസ്പെക്ടർ പി അജിത്ത് കുമാറും സംഘവും പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്‌തുവരിക യാണ്. ശനിയാഴ്ച്ച പുലർച്ചെയാണ് കേസിനാസ്‌പദമായ സംഭവം. കേസെടുത്തതോടെയാണ് അനൂപ് മാലിക് കാഞ്ഞങ്ങാട്ടെ സുഹൃത്തിൻ്റെ സഹായം തേടിയെത്തിയത്. സ്ഫോടനത്തിൽ കണ്ണൂർ, ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത്. പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്. 2016 ൽ കണ്ണൂർ, പൊടിക്കുണ്ടിലെ വാടക വീട്ടിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് അനൂപ് മാലിക്. അന്നുണ്ടായ സ്ഫോടനത്തിൽ നാലുകോടിയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്.