ഈ മാസം 15 ന് കോവിഡ് ബാധിച്ച് മരിച്ച ആളുടെ രോഗവിവരം അന്വേഷിച്ച് നിരന്തരം ഫോണുകൾ

പടന്ന : പടന്ന മൂസ ഹാജി മുക്കിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ ആൾ കോവിഡ് രോഗബാധയെ തുടർന്ന് ഈമാസം 15 ന് മരിച്ചിരുന്നു . എന്നാൽ , മരിച്ച വ്യക്തിയുടെ രോഗവിവരം അന്വേഷിച്ച് വ്യത്യസ്ത കേന്ദ്രങ്ങളിൽനിന്ന് നിരവധി തവണ ഫോണുകൾ വരുന്നത് കുടുംബത്തെ സങ്കടത്തിലാഴ്ത്തുന്നു . വിളിക്കുമ്പോഴൊക്കെ മരണ വിവരം അറിയിക്കുന്നുണ്ടെങ്കിലും വീണ്ടും കാളുകൾ വരുകയാണ് . ഏറ്റവും ഒടുവിൽ ഇന്നലെയും കാൾ വന്നു . കൊറോണ സെല്ലിൽനിന്നു വന്ന കാളിലും ചോദിക്കുന്നത് മരിച്ച ആളുടെ രോഗവിവരം . ഈ മാസം ഒമ്പതിനാണ് പ്രസ്തുത വ്യക് ിയെ രോഗബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം 11 ന് പരിയാരം ആശുപ്രതിയിൽ പ്രവേശിപ്പിച്ചുവെങ്കിലും 15 ന് മരിച്ചു . അതിനുശേഷം പൊലീസ് സ്റ്റേഷൻ , ആശുപതി , കൊറോണ സെൽ എന്നിങ്ങനെ വ്യത്യസ്ത കേന്ദ്രങ്ങളിൽനിന്ന് രോഗിയുടെ അവസ്ഥ ആരാഞ്ഞ് കാളുകൾ വന്നപ്പോൾ മരണവിവരം അറിയിക്കുകയും ചെയ്തതാണ് . ഏറ്റവും ഒടുവിൽ ഒരാഴ്ച മുമ്പ് വിളിച്ചപ്പോൾ വീട്ടുകാർ ക്ഷോഭത്തോടെ സംസാരിച്ച് കാര്യം പറഞ്ഞുവെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും രോഗവിവരം അന്വേഷിച്ച് കൊറോണ സെല്ലിൽ നിന്ന് മരിച്ച ആളുടെ ചെറുമകന് കാൾ വന്നു . ഇത്രയൊക്കെ സംവിധാനങ്ങൾ ഉണ്ടായിട്ടും 3ില്ലയിലെ താരതമ്യേന കുറഞ്ഞ രീതിയിൽ മരിക്കുന്നവരുടെ പേരുവിവരങ്ങളും മറ്റും സൂക്ഷിക്കാൻ സംവിധാനമില്ലേ എന്നാണ് വീട്ടുകാർ ചോദിക്കുന്നത് .

