കാസർഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ നഗര സഭകളിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു

കാസർകോട് നഗരസഭ: സ്ത്രീസംവരണം(പട്ടികജാതി സ്ത്രീ/പട്ടിക ഗോത്രവർഗ സ്ത്രീ ഉൾപ്പെടെ): അടുക്കത്തുബയൽ, താളിപ്പടുപ്പ്, കറന്തക്കാട്, ആനബാഗിലു, നുള്ളിപ്പാടി നോർത്ത്, ബെദിര, ചാലക്കുന്ന്, ചെന്നിക്കര, പുലിക്കുന്ന്, കൊറക്കോട്, ഫിഷ്മാർക്കറ്റ്, ഹൊന്നമൂല, തെരുവത്ത്, പള്ളിക്കാൽ, തളങ്കര പടിഞ്ഞാറ്, താലൂക്ക് ഓഫീസ്, ബീരന്തുബയൽ, പള്ളം, ലൈറ്റ് ഹൗസ്.
പട്ടികജാതി: തളങ്കര കെ.കെ. പുറം.
കാഞ്ഞങ്ങാട് നഗരസഭ: സ്ത്രീസവരണം (പട്ടികജാതി സ്ത്രീ/പട്ടിക ഗോത്രവർഗ സ്ത്രീ ഉൾപ്പെടെ): ബല്ലാ കടപ്പുറം വെസ്റ്റ്, ബല്ലാ കടപ്പുറം ഈസ്റ്റ്, കാഞ്ഞങ്ങാട് ടൗൺ, അതിയാമ്പൂർ, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, എ.സി. നഗർ, അടമ്പിൽ, തോയമ്മൽ, മുനിസിപ്പൽ ഓഫീസ്, ലക്ഷ്മി നഗർ, കണിയാംകുളം, കാഞ്ഞങ്ങാട് സൗത്ത് ഹയർ സെക്കൻഡറി സ്കൂൾ, അരയി-കാർത്തിക, പടന്നക്കാട്, തീർഥങ്കര, ഞാണിക്കടവ്, പട്ടാക്കാൽ, ആവിയിൽ, കുശാൽനഗർ സൗത്ത്, ഹൊസ്ദുർഗ് കടപ്പുറം, ആവിക്കര, മധുരംകൈ (നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്).
പട്ടികജാതി: ഐങ്ങോത്ത്.
നീലേശ്വരം നഗരസഭ: സ്ത്രീസംവരണം (പട്ടികജാതി സ്ത്രീ ഉൾപ്പെടെ): പടിഞ്ഞാറ്റം കൊഴുവൽ വെസ്റ്റ്, പടിഞ്ഞാറ്റം കൊഴുവൽ ഈസ്റ്റ്, കിഴക്കൽ കൊഴുവൽ, പാലാക്കാട്ട്, പട്ടേന, സുവർണവല്ലി, പാലാത്തടം, പാലായി, വള്ളിക്കുന്ന്, ചാത്തമത്ത്, കുഞ്ഞിപ്പുളിക്കാൽ, തട്ടാച്ചേരി, കരുവാച്ചേരി, തൈക്കടപ്പുറം സൗത്ത്, കൊട്രച്ചാൽ, കണിച്ചിറ.
പട്ടികജാതി: കോയാമ്പുറം.

