KSDLIVENEWS

Real news for everyone

ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി മരിച്ചു

SHARE THIS ON

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ കൂടി മരിച്ചു. ഉദുമ നാലാംവാതുക്കല്‍ റോഡിലെ അക്ഷയ സെന്ററിന് സമീപം ഹോട്ടല്‍ നടത്തുന്ന ദാമോദരന്‍ ബക്കാര്‍(70), എടനീര്‍ ചാപ്പാടിയിലെ എ.കെ. ഇബ്രാഹിം (73), കുമ്പളയിലെ ബീഫാത്തിമ (74) എന്നിവരാണ് മരിച്ചത്.

ഒരാഴ്ച മുമ്പ് കുഴഞ്ഞുവീണ ദാമോദരനെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ദാമോദരന്‍ ഇന്നലെ രാത്രി മരണപ്പെടുകയായിരുന്നു. ഭാര്യ: സീത. മകന്‍: ഉദയന്‍ (ഗള്‍ഫ്). മരുമകള്‍: ഓമന.

ഇബ്രാഹിം തൈറോയ്ഡ് സംബന്ധമായ രോഗത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ബീഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ്, യൂസഫ്, അബൂബക്കര്‍, ബീഫാത്തിമ, പരേതരായ അബ്ദുല്‍ ഖാദര്‍, നഫീസ.

കുമ്പള നിത്യാനന്ദമഠത്തിന് സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയാണ് ബീഫാത്തിമ. മക്കള്‍: ആയിഷ, ആമിന, ഹനീഫ, ഉമറുല്‍ ഫാറൂഖ്. മരുമക്കള്‍: ബീരാന്‍ ഹാജി, ഉമൈറ, മൈമൂന, പരേതനായ ഇബ്രാഹിം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!