വില കൂടുതല്‍, വാങ്ങാനാളുമില്ല; റഷ്യയുടെ സ്പുട്നിക്കിനോട് ‘നോ’ പറഞ്ഞ് ആശുപത്രികള്‍

ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ റഷ്യയുടെ സ്പുട്നിക് വാക്സിന് വാങ്ങുന്നത് നിര്‍ത്തുന്നു. വിലക്കൂടുതലും വാക്സിന് സ്വീകരിക്കാന്‍ ആളുകള്‍ എത്താത്തതുമാണ് സ്പുട്നിക് വാക്സിനോട് ആശുപത്രികള്‍ ‘നോ’ പറയാന്‍ കാരണം. -18 ഡിഗ്രി സെല്‍ഷ്യസ് താപനനിലയില്‍ വാക്സിന്‍സൂക്ഷി ക്കണമെന്നതും വെല്ലുവിളിയാണെന്ന് ആശുപത്രികള്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാക്സിന് വിതരണ കമ്ബനിയായ ഡോക്ടര്‍ റഡ്ഡീസ് ലബോറട്ടറീസാണ് സ്പുട്നിക് വി വാക്സിന് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. ഇതുവരെ പത്ത് ലക്ഷത്തോളം വാക്സിന് ഡോസുകള്‍ കമ്ബനി ഉത്പാദിപ്പിച്ചു. എന്നാല്‍ സ്പുട്നിക് വാക്സിന് സ്വീകരിക്കാന്‍ ആളുകള്‍ തയ്യാറാകുന്നില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ പറയുന്നു. സര്‍ക്കാര്‍ സൗജന്യമായി വാക്സിന് നല്കുമ്ബോള് ഒരു ഡോസിന് 995 രൂപ നല്കി ആരും സ്പുട്നിക് വാക്സിന് വാങ്ങാന്‍ എത്തുന്നില്ലെന്ന വസ്തുതയാണ് ആശുപത്രികള്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ദിവസം പുനെയിലെ ഭാരതീയ ആശുപത്രി 1000 ഡോസുകള്‍ക്കുള്ള ഓര്‍ഡര്‍ റദ്ദാക്കിയതായി റഡ്ഡീസ് ലബോറട്ടറി ലിമിറ്റഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 90 ശതമാനം ഫലപ്രാപ്തിയാണ് സ്പുട്നിക് വാക്സിനുള്ളതെന്നാണ് കമ്ബനിയുടെ അവകാശവാദം. ഇന്ത്യ ഉള്‍പ്പെടെ 68 രാജ്യങ്ങള്‍ വാക്സിന് അനുമതി നല്കി കഴിഞ്ഞു. സ്വകാര്യ ആശുപത്രികള്‍ വാക്സിന് വാങ്ങുന്നത് അവസാനിപ്പിക്കുമ്ബോള്‍ ഉത്പാദനം നിര്‍ത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഡോക്ടര്‍ റഡ്ഡീസ് ലബോറട്ടറീസ്.

