KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 23,529 പേർക്ക് കോവിഡ്; 311 മരണം; 28,718 പേർ രോഗ മുക്തി നേടി

SHARE THIS ON

ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ നേരിയ വര്‍ധന. കഴിഞ്ഞ ദിവസം 20,000ല്‍ താഴെയായിരുന്നു കോവിഡ് രോഗികള്‍. ഇന്നലെ 23,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,37,39,980 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 311 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 4,48,062 ആയി ഉയര്‍ന്നു. നിലവില്‍ 2,77,020 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം 28,718 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,30,14,898 ആയി ഉയര്‍ന്നു. നിലവില്‍ 88,34,70,578 പേര്‍ക്ക് ഒരു ഡോസ് വാക്സിന്‍ നല്‍കി. ഇന്നലെ മാത്രം 65,34,306 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!