ഹൗസ് ബോട്ടിലെ യാത്രക്കിടെ മകള്‍ കായലില്‍ വീണു, രക്ഷിക്കാൻ ചാടിയ അച്ഛൻ മരിച്ചു

ആലപ്പുഴ: ഉല്ലാസയാത്രയ്ക്കിടെ കായലില്‍ വീണ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മരിച്ചു. തിരുന്നല്‍ വേലി സ്വദേശി ജോസഫ് ഡിക്സൻ (58) ആണ് മരിച്ചത്.
തമിഴ്നാട്ടില്‍ നിന്ന് എത്തിയ 13 അംഗ സംഘം ഹൗസ് ബോട്ടില്‍ ഉല്ലാസ യാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മകള്‍ ബിനിഷ (38) കായലില്‍ വീണു. രക്ഷിക്കാനായി അച്ഛൻ ഡിക്‌സൻ കായലിലേക്ക് ചാടുകയായിരുന്നു. ഇരുവരെയും ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡിക്സൻ മരിച്ചു. ചിത്തിര കായലിലാണ് അപകടമുണ്ടായത്.

