KSDLIVENEWS

Real news for everyone

മോദിയെ താഴെയിറക്കുന്നതു വരെ മരിക്കില്ല’: പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, തിരികെയെത്തി ഖർഗെയുടെ പ്രഖ്യാപനം- വിഡിയോ

SHARE THIS ON

കഠ്‌വ: തിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കഠ്‌വയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഉടൻ തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കളെത്തി അദ്ദേഹത്തെ കസേരയിലേക്ക് ഇരുത്തി. പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ ഖർഗെ അവശനായിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നേതാക്കളുടെ സഹായത്തോടെ അദ്ദേഹം പ്രസംഗം തുടരാൻ ശ്രമിച്ചുവെങ്കിലും, വീണ്ടും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി.

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ തങ്ങൾ പോരാടുമെന്ന് ഖർഗെ പറഞ്ഞു. ‘‘എനിക്ക് 83 വയസ്സായി, പക്ഷേ വേഗം മരിക്കുമെന്ന് കരുതേണ്ട. മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറങ്ങുന്നത് വരെ താൻ ജീവനോടെ ഉണ്ടാകും.’’– പ്രസംഗ വേദിയിലേക്ക് തിരികെയെത്തിയ ഖർഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!