KSDLIVENEWS

Real news for everyone

ഒരു ക്രിമിനലിനെ മുഖ്യമന്ത്രി കെട്ടിപ്പിടിച്ചിരിക്കുന്നു, ADGP-ക്കുമേൽ പരുന്തും പറക്കില്ല- പി.വി അൻവർ

SHARE THIS ON

കോഴിക്കോട്: എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനുമേൽ ഒരു പരുന്തും പറക്കില്ലെന്ന് പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും പി.വി. അൻവർ പറഞ്ഞു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ഡി.ജി.പിയുടെ മേൽ ഒരു പരുന്തും പറക്കില്ല. ഇതാണ് ലോകം. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. കൈപിടിച്ച് വലിച്ചാലും കാൽപിടിച്ചു വലിച്ചാലും ആ കെട്ട് വിടാൻ തയ്യാറല്ല. എന്താ കാരണമെന്ന് എനിക്കറിയില്ല. ജനങ്ങൾ പരിശോധിക്കട്ടെ, പി.വി. അൻവർ പറഞ്ഞു.

കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പരിപാടിയിൽ വൻജനാവലിയാണ് പി.വി. അൻവറിനെ കേൾക്കാനെത്തിയത്. കഴിഞ്ഞദിവസം നിലമ്പൂരിൽ നടന്ന പൊതുസമ്മേളനത്തിലും വലിയ ജനാവലി എത്തിയിരുന്നു.

error: Content is protected !!