ജില്ലയിലെ രണ്ടാമത്തെ പോക്സോ കോടതി കാഞ്ഞങ്ങാട്ട് ; ഉദ്ഘാടനം തിങ്കളാഴ്ച്ച മുഖ്യമന്ത്രി നിർവ്വഹിക്കും

കാസര്‍കോട് അഡീഷണല്‍-2 ജില്ലാ ജഡ്ജ് രാജന് തട്ടിലിനെ പോക്സോ കോടതിജഡ്ജിയായി ഹൈക്കോടതി നിയമിച്ചു. കാസര്‍കോടിന് പുറമെ, ജില്ലയില്‍ രണ്ടാമത്തെ പോക്സോ കോടതിയാണ് കാഞ്ഞങ്ങാട്ടേത്. ഉദ്ഘാടന ദിവസം രണ്ട് കേസ്സുകള്‍ കോടതി പരിഗണിക്കും.
ഹൊസ്ദുര്‍ഗ് കോടതി കോംപ്ലക്സില്‍ നേരത്തെ ബാര്‍ അസോസിയേഷന് പ്രവര്‍ത്തിച്ച കെട്ടിടത്തിലാണ് പോക്സോ കോടതി പ്രവര്‍ത്തിക്കുക. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പത്ത് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന പോക്സോ കേസ്സുകള്‍ കാസര്‍കോട് പോക്സോ കോടതിയിലാണിപ്പോള്‍ വാദം കേള്‍ക്കുന്നത്. ഹൊസ്ദുര്‍ഗില്‍ പുതിയ കോടതി പ്രവര്‍ത്തനമാരംഭിച്ചതോടെ ഇരു താലൂക്കുകളിലെ പോലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസ്സുകള്‍ ഹൊസ്ദുര്‍ഗ് പോക്സോ കോടതിയിലായിരിക്കും ഇനി വിചാരണ.

