KSDLIVENEWS

Real news for everyone

മകരവിളക്ക് തീർത്ഥാടനത്തിനായി നവംബർ 15 ന് ശബരിമല നട തുറക്കും

SHARE THIS ON

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ ക്രമീകരണങ്ങള്‍ ഏകദേശം പൂര്‍ത്തിയായി. പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം നടത്താന്‍ അനുവദിക്കും. നവംബര്‍ 15നാണ് നട തുറക്കുന്നത്, ഭക്തര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യണം. ദര്‍ശനത്തിന് 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ ഭക്തരുടെ എണ്ണം പ്രതിദിനം 1000 പേര്‍ മതിയെന്ന് അന്തിമ തീരുമാനമായി. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്നാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി വിലയിരുത്തിയത്. പമ്ബ, നിലയ്ക്കല്‍, എരുമേലി തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് പരിശോധന സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!