KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 133 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 130 പേർക്കും. 148 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് (30.10.2020)

കാസര്‍കോട് ജില്ലയില്‍ 133 പേര്‍ക്ക് കോവിഡ്: 148 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 130 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18484 ആയി.
കോവിഡ് ചികിത്സയിലുണ്ടായിരുന്ന 148 പേര്‍ക്ക് കോവിഡ് 19 നെഗറ്റീവായി. ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 16576 ആണ്. നിലവില്‍ ജില്ലയില്‍ 1722 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1211 പേരും വീടുകളില്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4693 പേര്‍

വീടുകളില്‍ 4092 പേരും സ്ഥാപനങ്ങളില്‍ 601 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4693 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം ഇന്ന് 786 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 128587 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 180 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 394 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി 187 പേരെ കൂടി ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നുമായി 182 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇന്ന് രോഗം ഭേദമായവരുടെ തദ്ദേശസ്വയംഭഗണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-8
ബളാല്‍-7
ബേഡഡുക്ക-12
ചെമ്മനാട്-6
ചെങ്കള-5
ചെറുവത്തൂര്‍-2
എന്‍മകജെ-3
കള്ളാര്‍-3
കാഞ്ഞങ്ങാട്-7
കാറഡുക്ക-4
കാസര്‍കോട്-14
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-4
കോടോംബേളൂര്‍-6
കുമ്പഡാജെ-1
കുമ്പള-3
കുറ്റിക്കോല്‍-2
മധൂര്‍-2
മടിക്കൈ-6
മംഗല്‍പാടി-6
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-11
നീലേശ്വരം-3
പടന്ന-3
പളളിക്കര-4
പനത്തടി-3
പിലിക്കോട്-3
പുല്ലൂര്‍ പെരിയ-3
പുത്തിഗെ-3
തൃക്കരിപ്പൂര്‍-2
ഉദുമ-6
വലിയപറമ്പ-2

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!