KSDLIVENEWS

Real news for everyone

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണം ; ഹൈക്കോടതിയിൽ ഹർജിയുമായി പി.സി ജോർജ് എം.എൽ.എ

SHARE THIS ON

എറണാകുളം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയില്‍. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും പി.സി ജോര്‍ജിന്റെ ഹര്‍ജിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ ഉള്ള വെല്ലുവിളിയാണെന്നും തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംസ്ഥാനത്തിന്റെ സാമ്ബത്തികസ്ഥിതി തകര്‍ക്കുമെന്നും പി.സി ജോര്‍ജ് ഹര്‍ജിയില്‍ പറഞ്ഞു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി. തെരഞ്ഞെടുപ്പ് നടക്കേണ്ട തീയതി കത്തില്‍ വ്യക്തമാക്കിയിട്ടില്ല. തീയതികള്‍ പിന്നീട് അറിയിക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!