KSDLIVENEWS

Real news for everyone

വാനനിരീക്ഷകർക്ക് കൗതുകക്കാഴ്ചയായി നാളെ ബ്ലൂ മൂൺ

SHARE THIS ON

ന്യൂഡല്‍ഹി | വാനിരീക്ഷകര്‍ക്ക് കൗതുകക്കാഴ്ച ഒരുക്കി നാളെ ബ്ലൂ മൂണ്‍ ദൃശ്യമാകും. അപൂര്‍വമായി മാത്രം ദൃശ്യമാകുന്ന പൗര്‍ണമി (പൂര്‍ണ ചന്ദ്രന്‍)യാണ് ബ്ലൂമൂണ്‍ എന്ന് അറിയപ്പെടുന്നത്. ഒരു കലണ്ടര്‍ മാസത്തില്‍ തന്നെയുള്ള രണ്ടാമത്തെ പൗര്‍ണമി അഥാവാ ഒരു ഋതുവില്‍ സംഭവിക്കുന്ന നാല് പൗര്‍ണമികളില്‍ മൂന്നാമത്തേതിനെയാണ് ബ്ലൂ മൂണ്‍ അഥവാ നീല ചന്ദ്രന്‍ എന്ന് വിളിക്കുന്നത്. ചന്ദ്രന്റെ നിറവുമായി ഈ പേരിന് ബന്ധമൊന്നും ഇല്ല. അപൂര്‍വ്വമായി സംഭവിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബ്ലൂ മൂണ്‍ എന്ന് പ്രയോഗിക്കുന്നത്. ഒക്‌ടോബര്‍ ഒന്നിന് പൂര്‍ണ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ബ്ലൂ മൂണ്‍ എന്നതു ജ്യോതിശാസ്ത്ര സാങ്കേതിക വിശേഷണമാണ്. സാധാരണ ഒരു മാസത്തില്‍ ഒരു വെളുത്തവാവ് അഥവാ പൂര്‍ണ്ണ ചന്ദ്രനാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ചില മാസങ്ങളില്‍ രണ്ട് പൂര്‍ണ്ണ ചന്ദ്രന്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ അധികമായി സംഭവിക്കുന്ന പൗര്‍ണമിയെയാണ് പൊതുവില്‍ ബ്ലൂ മൂണ്‍ എന്ന് വിളിക്കുന്നത്. ‘വണ്‍സ് ഇന്‍ എ ബ്ലൂ മൂണ്‍’ എന്നൊരു പ്രയോഗം തന്നെയുണ്ട് ഇംഗ്ലീഷില്‍. അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്ന് എന്നതാണ് ഇതിന്റെ അര്‍ത്ഥം.

സാധാരണ വര്‍ഷത്തില്‍ 12 തവണ പൂര്‍ണ്ണ ചന്ദ്രന്‍ ദൃശ്യമാകാറുണ്ട്. അതേസമയം, രണ്ടോ മൂന്നോ വര്‍ഷം കൂടുമ്ബോള്‍ 13 പൗര്‍ണ്ണമി ഉണ്ടാകാറുണ്ട്. ഒരു വര്‍ഷത്തില്‍ 4 ഋതുക്കളാണ് ഉള്ളത്. ഒരു ഋതുവില്‍ സാധാരണ 3 പൗര്‍ണമിയും. എന്നാല്‍ 13 പൗര്‍ണമികള്‍ ഉണ്ടാകുന്ന വര്‍ഷം ഏതെങ്കിലും ഒരു ഋതുവില്‍ 4 പൗര്‍ണമികള്‍ ഉണ്ടാകും. അപ്പോള്‍ ആ ഋതുവിലെ മൂന്നാം പൗര്‍ണമിയായിരിക്കും ബ്ലൂ മൂണ്‍.

2018 ജനുവരി 31ന് പൂര്‍ണചന്ദ്രഗ്രഹണം അനുഭവപ്പെട്ടു. ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്ന് ചാന്ദ്രപ്രതിഭാസങ്ങള്‍ ഒന്നിച്ച്‌ ആകാശത്ത് കാണാന്‍ പറ്റുന്ന പൂര്‍ണ ചന്ദ്രഗ്രഹണം ആയിരുന്നു അത്. ഇതിനുമുമ്ബ് 1866 മാര്‍ച്ച്‌ 31-നാണ് ഇങ്ങനെ സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!